ഗുവാഹത്തി: അസമിൽ ദേശീയപാത 37ലെ ചവറ്റുകുട്ടയില്‍ അലക്ഷ്യമായി പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്‍റ് നിക്ഷേപിച്ചതിനെ തുടർന്ന് മാനസികമായി പ്രശ്‌നമുള്ള വ്യക്തി പിപിഇ ധരിച്ച് നാടുചുറ്റി. കൊവിഡ് ക്വാറന്‍റൈൻ സെന്‍ററിന് ഒരു മീറ്റർ പരിധിയിലുള്ള ചവറ്റുകുട്ടക്ക് അടുത്താണ് സംഭവം. അശ്രദ്ധയോടെയാണ് ഇവിടെ അധികൃതർ പിപിഇ നിക്ഷേപിച്ചതെന്നും നിരവധി തവണ ധരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അയാൾ പിപിഇ ധരിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.
അസമിൽ ദേശീയപാതയിലെ ചവറ്റുകുട്ടയില്‍ പിപിഇ നിക്ഷേപിച്ചു - ക്വാറന്‍റൈൻ സെന്‍റർ
മാനസികമായി പ്രശ്‌നം നേരിടുന്ന ഒരാൾ ചവറ്റുകുട്ടയില്‍ നിന്ന് പിപിഇ എടുത്ത് ധരിച്ചു

അസമിൽ അലക്ഷ്യമായി ദേശിയ പാതയിലെ ചവറ്റുവീപ്പയിൽ പിപിഇ നിക്ഷേപിച്ചു
പൊതുജനം ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വസ്‌തുക്കൾ നിക്ഷേപിക്കരുതെന്നും ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷനാണ് ഇവിടെ ഇത് ഉപേക്ഷിച്ചതെന്നും പ്രദേശവാസി പറഞ്ഞു. കൊവിഡ് ഡ്യൂട്ടിയിലുള്ള അവശ്യ സേവന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും കൃത്യമായി വിനിയോഗിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്‌ധർ നൽകിയ മാർഗനിർദ്ദേശങ്ങൾ അവഗണിച്ചാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.