ബെംഗളുരുവിൽ ഫോൺ വഴി പണം തട്ടിപ്പ് - ഒടിപി തട്ടിപ്പ്
ദക്ഷിണ കർണാടകയിലെ കോഡിംബാലയിലാണ് സംഭവം. ധരനേന്ദ്ര ജെയിന്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്
ബെംഗളുരു: ബെംഗളുരുവിൽ ഫോൺ വഴി പണം തട്ടിപ്പ്. ദക്ഷിണ കർണാടകയിലെ കോഡിംബാലയിലാണ് സംഭവം. ധരനേന്ദ്ര ജെയിന്‍റെ അക്കൗണ്ടിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഇദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നു. കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്നും സിം കാർഡ് പ്രവർത്തനരഹിതമാകാതിരിക്കാൻ ഫോണിൽ വരുന്ന ഒടിപി ഈ നമ്പറിലേക്ക് അയ്ക്കാനും വിളിച്ചയാൾ ജെയിനോട് ആവശ്യപ്പെട്ടു. തുടർന്ന് ആ നമ്പരിലേക്ക് ജെയിൻ ഒടിപി അയച്ചു. പിന്നീട് അക്കൗണ്ടിൽ നിന്ന് 50,000 രൂപ പിൻവലിച്ചതായി ജെയിന് ബാങ്കിൽ നിന്ന് മെസ്സേജ് വന്നു. പിറ്റേന്ന് രാവിലെ രണ്ട് തവണയായി അക്കൗണ്ടിൽ നിന്നും ആരോ 25,000 രൂപയും 24,900 രൂപയും പിൻവലിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.