ഇൻഡോർ: മധ്യപ്രദേശിൽ ജ്വല്ലറി ഉടമക്ക് നേരെ മുളക് പൊടിയെറിഞ്ഞ് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിലായി. 50 ഗ്രാം സ്വർണ്ണവുമായാണ് ദേവാസ് സ്വദേശിയായ ആനന്ദ് ജ്വല്ലറിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ കടയുടെ ചുറ്റുമുണ്ടായിരുന്ന ആളുകൾ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറി.
ജ്വല്ലറി ഉടമക്ക് നേരെ മുളക് പൊടിയെറിഞ്ഞ് മോഷണ ശ്രമം - ഇൻഡോർ
സറഫ പ്രദേശത്തുള്ള ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. പ്രതിയെ പൊലീസ് പിടികൂടി
ജ്വല്ലറി ഷോപ്പ് ഉടമക്ക് നേരെ മുളകു പൊടിയെറിഞ്ഞ് മോഷണ ശ്രമം
സറഫ പ്രദേശത്തുള്ള ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. ആറരയോടെ കടയിലെത്തിയ ആനന്ദ് ജ്വല്ലറി ഉടമയായ ലവീൺ സോണിയുടെ മുഖത്തേക്ക് മുകള് പൊടി എറിയുകയും സ്വർണ്ണവുമായി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് ഇൻ ചാർജ് അമൃത സിങ് സോലൻകി പറഞ്ഞു. കടയിലെ സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്.