കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശില്‍ കൊവിഡ് സംശയിക്കുന്ന ഒരാള്‍ മരിച്ചു - ഭോപ്പാല്‍

ഇന്‍ഡോറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 47 കാരനാണ് മരിച്ചത്.

coronavirus  Madhya Pradesh  MGM Hospital  Corona patient died  Covid-19  മധ്യപ്രദേശില്‍ കൊവിഡ് സംശയിക്കുന്ന ഒരാള്‍ മരിച്ചു  ഭോപ്പാല്‍  കൊവിഡ് 19
മധ്യപ്രദേശില്‍ കൊവിഡ് സംശയിക്കുന്ന ഒരാള്‍ മരിച്ചു

By

Published : Mar 27, 2020, 8:15 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് 19 സംശയിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇന്‍ഡോർ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 47 കാരനാണ് മരിച്ചത്. വിദേശത്ത് ഇയാള്‍ അടുത്തിടെയൊന്നും സന്ദര്‍ശനം നടത്തിയിരുന്നില്ല. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഇന്നലെയാണ് കൊവിഡ് ബാധിച്ച് മധ്യപ്രദേശില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തത്. ഉജ്ജെയ്‌ന്‍ സ്വദേശിയായ 65കാരിയാണ് മരിച്ചത്.

19 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്‍ഡോറിലും ഉജ്ജെയ്‌നിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍ പുതിയ അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ABOUT THE AUTHOR

...view details