കേരളം

kerala

ETV Bharat / bharat

കുടുംബത്തെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു - Man strangles wife, three daughters and mother

കൊല നടത്തിയ ശേഷം ഇയാള്‍ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

വിഷാദരോഗത്തിന് അടിമ മധ്യവയസ്‌കൻ അമ്മയെയും ഭാര്യയെയും മൂന്ന് പെൺമക്കളെയും കൊന്നു Man strangles wife, three daughters and mother Bihar town
വിഷാദരോഗിയായ മധ്യവയസ്‌കൻ അമ്മയെയും ഭാര്യയെയും മൂന്ന് പെൺമക്കളെയും കൊന്നു

By

Published : Jan 17, 2020, 7:56 PM IST


പാട്‌ന: കടുത്ത വിഷാദരോഗത്തിന് അടിമയായ മധ്യവയസ്‌കൻ അമ്മയെയും ഭാര്യയെയും മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തി. വെള്ളിയാഴ്‌ച രാവിലെ ഖരഗ്‌പൂർ ജില്ലയിലാണ് സംഭവം. ഭാരത് കെസ്രി എന്നയാളാണ് കൊല നടത്തിയത്. എണ്‍പതുകാരിയായ അമ്മ, ഭാര്യ ആശാ ദേവി (45), പെൺമക്കളായ ശിവാനി കുമാരി (16), സിമ്രാൻ കുമാരി (14), സോനം കുമാരി (10) എന്നിവരെയാണ് ഇയാള്‍ കഴുത്തുഞെരിച്ച് കൊന്നത്.

കൊല നടത്തിയ ശേഷം ഇയാള്‍ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. എന്നാൽ സമീപത്തുകൂടി കടന്നുപോയ അയൽവാസിയുടെ ദേഹത്തേക്കാണ് ഇയാൾ വീണത്. അയൽവാസിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെസ്രിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ABOUT THE AUTHOR

...view details