ലഖ്നൗ:രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. സൺവന്ത് (21) എന്ന യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ മഡുപുര ഗ്രാമത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കാണാതായ യുവാവ് കൊല്ലപ്പെട്ട നിലയിൽ - ഉത്തർപ്രദേശ്
യുവാവ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാണാതായ യുവാവ് കൊല്ലപ്പെട്ട നിലയിൽ
യുവാവ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം യമുന നദിയിൽ ഉപേക്ഷിച്ചതായി പെൺകുട്ടിയുടെ പിതാവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.