ഭുവനേശ്വർ:ഒഡിഷയിലെ ഗഞ്ചം ജില്ലയില്‍ മടങ്ങിയെത്തിയ അതിഥി തൊഴിലാളിക്ക് ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ചു. ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിയാൻ പോലും അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് രണ്ട് ദിവസം വനത്തില്‍ കഴിഞ്ഞു. ചൈന്നെയില്‍ നിന്ന് മടങ്ങിയെത്തിയ ബാരിക് നായക് എന്ന ആൾക്കാണ് ഗ്രാമത്തില്‍ പ്രവേശനാനുമതി നിഷേധിച്ചത്.
ഗ്രാമത്തില്‍ പ്രവേശിപ്പിച്ചില്ല; അതിഥി തൊഴിലാളി വനത്തില്‍ കഴിഞ്ഞത് രണ്ട് ദിവസം - ക്വാറന്‍റൈൻ കേന്ദ്രം
ചൈന്നെയില്‍ നിന്ന് മടങ്ങിയെത്തിയ ബാരിക് നായക് എന്ന ആൾക്കാണ് ഗ്രാമത്തില്‍ പ്രവേശനാനുമതി നിഷേധിച്ചത്
ഗ്രാമത്തില്‍ പ്രവേശിപ്പിച്ചില്ല; അതിഥി തൊഴിലാളി വനത്തില്‍ കഴിഞ്ഞത് രണ്ട് ദിവസം
ഗ്രാമമുഖ്യനും പ്രാദേശിക ഭരണകൂടവും ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിയാൻ പോലും സഹായിക്കാത്തതിനെ തുടര്‍ന്നാണ് ഗ്രാമത്തിന് അടുത്തുള്ള വനത്തില്‍ രണ്ട് ദിവസം കഴിയേണ്ടി വന്നതെന്ന് ബാരിക് നായക് പറഞ്ഞു. പിന്നീട് പൊലീസെത്തി ഇയാളെ സനകോടണ്ടയിലെ ഒരു ക്വാറന്‍റൈൻ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.