നോയിഡ: വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ചിത്രം പങ്കുവെച്ചതിനെ തുടർന്ന് പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ ചിത്രം പങ്കുവെച്ചതിന് അച്ഛനും മകനും അറസ്റ്റില്‍ - വാട്സ് ആപ്പ് ഗ്രൂപ്പ്
പ്രധാനമന്ത്രിയെ ആക്ഷേപിച്ച് ചിത്രം പോസ്റ്റു ചെയ്തുവെന്ന വിവരം പ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്
![പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ ചിത്രം പങ്കുവെച്ചതിന് അച്ഛനും മകനും അറസ്റ്റില്‍ Whatsapp groups Narendra Modi പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ ചിത്രം പങ്കുവെച്ചതിന് അച്ഛനും മകനും അറസ്റ്റില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് നരേന്ദ്ര മോദി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6690435-559-6690435-1586191329256.jpg)
പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ ചിത്രം പങ്കുവെച്ചതിന് അച്ഛനും മകനും അറസ്റ്റില്‍
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 എ (ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തൽ), 505 (പൊതു കുഴപ്പങ്ങൾ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവയ്ക്കെതിരെയാണ് അബ്ദുൾ സലാം (45), മകൻ റഹ്മത്ത് (21) എന്നിവർക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രിയെ ആക്ഷേപിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റു ചെയ്തുവെന്ന വിവരം പ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ കിംവദന്തികള്‍ പ്രചരിപ്പിച്ചതിന് ഏപ്രിൽ രണ്ടിന് രണ്ട് പേരും അഞ്ചിന് ഒരാളും അറസ്റ്റിലായിരുന്നു.