ന്യൂഡൽഹി: ഡൽഹിയിലെ നന്ദ് നാഗ്‌രിയിൽ ഒരാൾ വെടിയേറ്റു മരിച്ചു. സുൽഫിക്കർ ഖുറേഷി എന്നയാളാണ് വെടിയേറ്റു മരിച്ചത്. ഞായറാഴ്‌ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. സുൽഫിക്കറും മകനും തമ്മിൽ നടന്ന തർക്കത്തിനിടെ ഇയാൾ മകനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സുൽഫിക്കറിന്‍റെ തലക്ക് വെടിയേറ്റത്.
ഡൽഹിയിൽ ഒരാൾ വെടിയേറ്റു മരിച്ചു - ഡൽഹിയിലെ കുറ്റകൃത്യങ്ങൾ
അച്ഛനും മകനും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്.
ഡൽഹിയിൽ ഒരാൾ വെടിയേറ്റു മരിച്ചു
ഇരുവർക്കുമെതിരെ നിരവധി കേസുകളുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.