മധ്യപ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു - ഭോപ്പാൽ
ഗോതമ്പ് വിളവെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. 55കാരനായ ശംഭു സിംഗ് ഗുര്‍ജറാണ് മരിച്ചത്
ഭോപ്പാൽ: ഗോതമ്പ് വിളവെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. അക്രമത്തിൽ ഇയാളുടെ മരുമകന് പരിക്കേറ്റു. കൽരൺ ഗ്രാമത്തിലാണ് അക്രമം നടന്നത്. മെഷീൻ ഉപയോഗിച്ച് വിളവെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ശംഭു സിംഗ് ഗുർജറും ഏഴംഗ സംഘവുമായി തർക്കമുണ്ടാകുകയും തുടർന്ന് നടന്ന സംഘട്ടനത്തിൽ ബിജെപി നേതാവിന് വെടിയേൽക്കുകയുമായിരുന്നു. അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 302, 307 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.