അമരാവതി:ആന്ധ്രാപ്രദേശില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരിക്ക് പീഡനം. കാക്കിനേഡയിലാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. ചൊവ്വാഴ്‌ച രാത്രി വീട്ടില്‍ ഉറങ്ങുന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ തട്ടികൊണ്ടു പോവുകയും സെമിത്തേരിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
ആന്ധ്രയില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരിക്ക് പീഡനം - crime news
ചൊവ്വാഴ്‌ച രാത്രി വീട്ടില്‍ ഉറങ്ങുന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ തട്ടികൊണ്ടു പോവുകയും സെമിത്തേരിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
ആന്ധ്രയില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരിക്ക് പീഡനം
ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ വഴിയാത്രക്കാരനാണ് കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ കാക്കിനേഡ ജിജിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലുള്ള പെണ്‍കുട്ടിയെ എസ്‌പി അദ്‌നാന്‍ നയീം അസ്‌മി സന്ദര്‍ശിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എസ്‌പി അറിയിച്ചു. തൊഴിലാളിയായ പിലിരാജുവിന്‍റെ മക്കള്‍ മുത്തശ്ശന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയുടെ മാതാവ് ജോലിയാവശ്യത്തിനായി ഹൈദരാബാദിലാണ് താമസം.