കേരളം

kerala

ETV Bharat / bharat

ഭര്‍ത്താവ് ടെറസില്‍ നിന്നും തള്ളിയിട്ടു; യുവതിക്ക് ദാരുണാന്ത്യം - hyderabad terrace murder news

സീമ ദമാഹെ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്.

ഭർത്താവ്

By

Published : Oct 18, 2019, 5:59 PM IST

ഹൈദരാബാദ്: നിർമാണം നടക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി. സീമ ദമാഹെ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. വനസ്ഥലിപുരം ശക്തി നഗറില്‍ നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ വ്യാഴാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details