കേരളം

kerala

ETV Bharat / bharat

മുത്തലാഖ് ആദ്യ കേസ് യുപിയില്‍ രജിസ്റ്റർ ചെയ്തു: മഹാരാഷ്ട്രയിലും കേസ് - Violation of Triple Talaq Bill

ഹരിയാന സ്വദേശി ഇക്രാം എന്നയാൾ ഒരു ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതിനെ തുടർന്നാണ് പരാതിയുണ്ടായത്. ഇതേ തുടർന്ന് ദമ്പതികളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ നല്‍കാൻ ഭാര്യാ മാതാവ് അറിയിച്ചതോടെ ഇക്രാം മുത്തലാഖ് ചൊല്ലിയെന്നാണ് കേസ്.

മുത്തലാഖില്‍ ആദ്യ കേസ്

By

Published : Aug 2, 2019, 10:18 PM IST

Updated : Aug 2, 2019, 10:45 PM IST

മഥുര: ക്രിമിനല്‍ കുറ്റമാക്കിയ മുത്തലാഖിന്‍റെ പേരില്‍ ഇന്ത്യയിലെ ആദ്യ കേസ് ഉത്തർപ്രദേശില്‍. മഥുരയിലെ മഹിളാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് പാർലമെന്‍റ് പാസാക്കിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ബില്‍ നിയമമായി.
ഹരിയാന സ്വദേശി ഇക്രാം എന്നയാൾ ഒരു ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതിനെ തുടർന്നാണ് പരാതിയുണ്ടായത്. ഇതേ തുടർന്ന് ദമ്പതികളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു.

എന്നാല്‍ ഒരു ലക്ഷം രൂപ നല്‍കാൻ ഭാര്യാ മാതാവ് അറിയിച്ചതോടെ ഇക്രാം മുത്തലാഖ് ചൊല്ലിയെന്നാണ് കേസ്. അതേസമയം, മഹാരാഷ്ട്ര പൊലീസും മുത്തലാഖ് വിഷയത്തില്‍ കേസ് എടുത്തതായാണ് വിവരം. കഴിഞ്ഞ നവംബറില്‍ വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന മുംബൈ സ്വദേശിനി ജന്നത്ത് ബീഗം പട്ടേലിന്‍റെ പരാതിയെ തുടർന്നാണ് കേസ്.

Last Updated : Aug 2, 2019, 10:45 PM IST

ABOUT THE AUTHOR

...view details