വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു - പിതാവിനൊപ്പം മകൻ്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും
ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് ഇയാൾ മരിച്ചത്.

ലഖ്‌നൗ:ഉത്തർപ്രദേശിലെ ലഖിംപൂരിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പിതാവിൻ്റെ സംസ്കാര ചടങ്ങുകൾക്കായുള്ള വസ്തുക്കൾ വാങ്ങാൻ പോയപ്പോൾ ബൈക്കിൽ വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ശിവ്പുരി ഗ്രാമവാസിയായ സുനിൽ കുമാറാനാണ് (32) അപകടത്തിൽ മരിച്ചത്. മിത്തൗലി-മൈഗൽഗഞ്ച് ലിങ്ക് റോഡിലാണ് സംഭവം. ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് ഇയാൾ മരണപ്പെട്ടത്. വാൻ ഡ്രൈവർ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വാഹന രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുകയായിരുന്നു. വാഹനത്തിൻ്റെ ഉടമയ്‌ക്കെതിരെയും വാൻ ഡ്രൈവർക്കെതിരെയും ഐപിസി 279, ഐപിസി 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പിതാവിനൊപ്പം മകൻ്റെ മൃതദേഹവും ഇന്ന് സംസ്‌കരിക്കും.