ലഖ്‌നൗ: ഉത്തർ പ്രദേശിൽ അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച് 65കാരനെ സമൂഹമധ്യത്തിൽ അപമാനിച്ച് നാട്ടുകാർ. കഴുത്തിൽ ഷൂസ് ധരിപ്പിച്ച് മുഖം കറുപ്പ് നിറത്തിലാക്കിയാണ് 65കാരനെ ജനമധ്യത്തിലൂടെ നടത്തിയത്. സംഭവത്തിൽ ഇരുവരുടെയും കുടുംബങ്ങൾ പൊലീസിൽ പരാതി നൽകി. തുടർന്ന് 65കാരനെ അപമാനിച്ച കേസിൽ പൊലീസ് മൂന്ന് പേരെ പിടികൂടി.
ഉത്തർപ്രദേശിൽ 65കാരനെ പീഡകനെന്ന് ആരോപിച്ച് നാട്ടുകാർ ചെരുപ്പ് മാല അണിയിച്ചു - പീഡനം
65കാരന്‍റെ മകൻ നാട്ടുകാരായ അഞ്ച് പേർക്കെതിരെയാണ് പൊലീസിൽ പരാതിപ്പെട്ടത്.
ഉത്തർ പ്രദേശിൽ പീഡകന് ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ
65കാരന്‍റെ മകൻ നാട്ടുകാരായ അഞ്ച് പേർക്കെതിരെയാണ് പൊലീസിൽ പരാതിപ്പെട്ടത്. ഐപിസിയിലെ വിവിധ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും ബാറ്റണും വടിയും ഉപയോഗിച്ച് ആയുധധാരികളായ അഞ്ച് പേർ രാവിലെ വീട്ടിൽ അതിക്രമിച്ച് കയറി പിതാവിനെ ആക്രമിച്ചതായാണ് പരാതിയെന്നും പൊലീസ് പറഞ്ഞു. തുടർന്നാണ് അറസ്റ്റിലായ ഒരാൾ തന്‍റെ വീട്ടിലെ സ്ത്രീയെ 65കാരന്‍ പീഡിപ്പിച്ചതെന്ന പരാതിയുമായി രംഗത്തെത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.