മഹാരാഷ്‌ട്രയില്‍ ബൈക്ക് യാത്രികനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി - crime news
ഹാജി മലങ് സന്ദര്‍ശിക്കാനായി ബൈക്കില്‍ പുറപ്പെട്ട ആറംഗ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്
മഹാരാഷ്‌ട്രയില്‍ ബൈക്ക് യാത്രികനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്‌ട്രയില്‍ ബൈക്ക് യാത്രികനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. താനെ ജില്ലയിലെ ഉല്ലാസ് നഗറിലാണ് തിങ്കളാഴ്‌ച പുലര്‍ച്ച 1.30 തിന് ബൈക്കിലെത്തിയ സംഘത്തിന് നേരെ ആക്രമണം നടന്നത്. ബൈക്ക് യാത്രികനായ 24കാരന്‍ ഷഹബ് ഷെയ്‌ഖ് ആണ് കുത്തേറ്റ് മരിച്ചത്. ഹാജി മലങ് സന്ദര്‍ശിക്കാനായി മൂന്ന് ബൈക്കുകളിലായി പുറപ്പെട്ട ആറംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.