കേരളം

kerala

ETV Bharat / bharat

ജാതിയുടെ പേരില്‍ ആള്‍ക്കൂട്ട മര്‍ദനം; ബംഗാളില്‍ യുവാവിന് ദാരുണാന്ത്യം - ബിനോദ് ആനന്ദ് എന്ന യുവാവാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്

ബിനോദ് ആനന്ദ് എന്ന യുവാവാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മര്‍ദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്

ജാതിയുടെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം; വെസ്റ്റ് ബംഗാളില്‍ യുവാവിന് ദാരുണാന്ത്യം

By

Published : Sep 27, 2019, 2:16 PM IST

ദുര്‍ഗാപൂര്‍:ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വെസ്റ്റ് ബംഗാള്‍ ദുര്‍ഗാപൂര്‍ ജില്ലയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ബിനോദ് ആനന്ദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മര്‍ദനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഒരു കൂട്ടം ആളുകള്‍ ആനന്ദിനെ മര്‍ദിച്ച് അവശനാക്കിയശേഷം നിന്‍റെ ജാതിയേതാണെന്ന് ആക്രോശിക്കുന്നതും മറുപടിയായി താന്‍ ഹിന്ദുവാണെന്ന് യുവാവ് മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അവശനായ യുവാവ് ദുര്‍ഗാപൂര്‍ സബ്ഡിവിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ യുവാവിനെ ആശുപത്രിയില്‍ നിന്ന് കാണാതായി. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസത്തിന് ശേഷം ആനന്ദിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആഴത്തിലേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിസിപി അഭിഷേക് ഗുപ്ത പറഞ്ഞു.

ജാതിയുടെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം; വെസ്റ്റ് ബംഗാളില്‍ യുവാവിന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details