സ്വത്ത് തര്‍ക്കം; ഉത്തര്‍പ്രദേശില്‍ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി - crime news
മൂത്ത സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സ്വത്ത് തര്‍ക്കം; ഉത്തര്‍പ്രദേശില്‍ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് സഹോദരനെ കൊലപ്പെടുത്തി. മൂത്ത സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൊഹല്ല പട്ടേല്‍ പുരം സ്വദേശിയായ സതീഷ് ബതാം ആണ് ഇളയ സഹോദരന്‍ ബ്രിജേഷ് ബതാമിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ബ്രിജേഷിനെ ആശുപത്രിയിലെത്തിച്ചത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.