കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയി; ഭർത്താവ് ആത്മഹത്യ ചെയ്തു - suicide
ഉത്തർപ്രദേശ് സ്വദേശി ഭരത് ലാലാണ് ആത്മഹത്യ ചെയ്തത്
ലഖ്‌നൗ: ഭാര്യ വീട്ടിൽ നിന്നും പിണങ്ങി പോയതിന്‍റെ വിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ഭരത് ലാലാണ് (45) ആത്മഹത്യ ചെയ്തത്. രണ്ട് പേരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ കാൽനടയായാണ് മുംബൈയിലുള്ള സ്വന്തം വീട്ടിലേക്ക് ഭരത് ലാലിന്‍റെ ഭാര്യ പോയത്. തുടർന്ന് ആശങ്കയിലായ ഭർത്താവ് ഭാര്യയുടെ വീട്ടിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവിടെ എത്തിയിട്ടില്ല എന്നുള്ള വിവരം അറിഞ്ഞു. ഇത് ഇയാളെ അസ്വസ്ഥനാക്കുകയും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.