മദ്യലഹരിയില്‍ അച്ഛന്‍ പെണ്‍കുഞ്ഞുങ്ങളെ കൊന്നു - up crime news
അച്ഛന്‍ മദ്യപിച്ചെത്തിയപ്പോള്‍ അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങള്‍ അടികൂടുന്നത് കണ്ടു. ഇതോടെ പ്രകോപിതനായ പ്രതി കുഞ്ഞുങ്ങളെ കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം
![മദ്യലഹരിയില്‍ അച്ഛന്‍ പെണ്‍കുഞ്ഞുങ്ങളെ കൊന്നു ഉത്തര്‍പ്രദേശ് Man kills minor daughters in UP'st Kabir Nagar യുപിയില്‍ മദ്യലഹരിയില്‍ അച്ഛന്‍ പെണ്‍മക്കളെ കൊലപ്പെടുത്തി ക്രൈം ന്യൂസ് യുപി ക്രൈം ന്യൂസ് up crime news crime latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7340847-102-7340847-1590405180373.jpg)
യുപിയില്‍ മദ്യലഹരിയില്‍ അച്ഛന്‍ പെണ്‍മക്കളെ കൊലപ്പെടുത്തി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്യലഹരിയില്‍ അച്ഛന്‍ രണ്ട് പെണ്‍മക്കളെ കൊന്നു. അഞ്ചും മൂന്നും വയസുള്ള അലുമിന്‍ നിഷ, റൂബി എന്നീ കുട്ടികളെ അച്ഛനായ ജെയ്‌നബ് (40) കല്ലുപയോഗിച്ച് കൊന്നത്. സന്ത് കബീര്‍ നഗര്‍ ജില്ലയിലെ ബബേതു ഗ്രാമത്തിലാണ് ക്രൂരകൃത്യം. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്‌തു. വിവാഹമോചനം നേടിയ ജെയ്‌നബ് മക്കളോടൊപ്പം കഴിയുകയായിരുന്നു. പെണ്‍കുട്ടികള്‍ അടികൂടുന്നത് കണ്ടപ്പോള്‍ മദ്യലഹരിയിലായ ജെയ്‌നബ് നിയന്ത്രണം നഷ്‌ടപ്പെട്ട് ക്രൂരകൃത്യം ചെയ്യുകയായിരുന്നുവെന്ന് എസ്‌പി ബ്രിജേഷ് സിങ് പറഞ്ഞു.