കേരളം

kerala

ETV Bharat / bharat

പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി - കൊവിഡ്

ബാങ്കിൽ നിന്ന് പണം എടുത്ത് നൽകാൻ പല തവണ ആവശ്യപ്പെട്ടെന്നും എന്നാൽ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും മകൻ കമലേഷ് പൊലീസിന് മൊഴി നൽകി.

Man kills mother  COVID-19 lockdown  Coronavirus outbreak  COVID-19 scare  COVID-19 pandemic  Satna  Madhya Pradesh  Satna  ഭോപ്പാൽ  മധ്യപ്രദേശ്  മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി  ലോക്ക് ഡൗൺ  41കാരനായ കമലേഷ്‌ കോൾ  കൊറോണ  കൊവിഡ്  ലോക്ക് ഡൗൺ
പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി

By

Published : May 8, 2020, 7:59 AM IST

ഭോപ്പാൽ: മധ്യപ്രദേശിൽ മകൻ 75കാരിയായ അമ്മയെ അടിച്ച് കൊലപ്പെടുത്തി. 41കാരനായ കമലേഷ്‌ കോളാണ് ബാങ്കിൽ നിന്ന് പണം എടുത്ത് നൽകാത്തതിനെ തുടർന്ന് അമ്മയെ അടിച്ച് കൊലപ്പെടുത്തിയത്. കുടുംബാംഗം നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് കമലേഷിനെ അറസ്റ്റ് ചെയ്‌തു. ബാങ്കിൽ നിന്ന് പണം എടുത്ത് നൽകാൻ പല തവണ ആവശ്യപ്പെട്ടെന്നും എന്നാൽ ഇത് വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും കമലേഷ് പൊലീസിന് മൊഴി നൽകി.

ഐപിസിയിലെ പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും അടിക്കാൻ ഉപയോഗിച്ച വടി കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിൽ ലോക്ക് ഡൗണിനെ തുടർന്ന് അടച്ച മദ്യശാലകൾ ബുധനാഴ്‌ചയാണ് വീണ്ടും തുറന്നത്.

ABOUT THE AUTHOR

...view details