ബെംഗളുരു: തർക്കത്തിനിടെ മകൻ മാതാപിതാക്കളെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തി. കൊപ്പൽ ജില്ലയിലാണ് സംഭവം. 26 കാരനായ രമേശ് മദിവലറാണ് അക്കാമ്മ(46), ഗിരിയപ്പ(56) എന്നിവരെ കൊന്നത്.
തർക്കത്തിനിടെ മകൻ ഇരുമ്പ് വടികൊണ്ട് മാതാപിതാക്കളെ കൊലപ്പെടുത്തി - karnataka koppal
കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് 26 കാരനായ മകൻ മാതാപിതാക്കളെ കൊന്നത്.
തർക്കത്തിനിടെ മകൻ ഇരുമ്പ് വടികൊണ്ട് മാതാപിതാക്കളെ കൊലപ്പെടുത്തി
രമേശിന്‍റെ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടു വരുന്നതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. തർക്കത്തിനിടെ ഇരുമ്പ് വടി കൊണ്ട് രമേശ് ഇരുവരെയും ആക്രമിക്കുകയായിരുന്നു. അക്കാമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗിരിയപ്പ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചു. രമേശിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.