ഹൈദരാബാദ് : തെലങ്കാനയിൽ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയേയും സഹോദരിയേയും കൊന്നു. കേസിൽ എം.ടെക് വിദ്യാർഥിയും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ സെയ്‌നാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ക്രിക്കറ്റ് വാതു വയ്പ്പ് നടത്തരുതെന്ന് പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം. മെഡ്‌ചൽ മണ്ഡലിലാണ് സംഭവം.
വിഷം നൽകി അമ്മയേയും സഹോദരിയേയും കൊന്ന മകൻ അറസ്റ്റിൽ - വിഷം നൽകി അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി
ക്രൂരകൃത്യം ക്രിക്കറ്റ് വാതു വയ്പ്പ് നടത്തരുതെന്ന് പറഞ്ഞതിന്
വിഷം നൽകി അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
മൂന്ന് വർഷം മുമ്പ് വാഹനാപകടത്തിലാണ് പ്രതിയുടെ പിതാവ് പ്രഭാകർ കൊല്ലപ്പെട്ടത്. തുടർന്ന് ഇൻഷുറൻസ് തുകയായി 20 ലക്ഷം രൂപ ലഭിച്ചിരുന്നു. അമ്മ അറിയാതെ ബാങ്കിൽ നിന്നും പണം പിൻവലിക്കുകയും 150 ഗ്രാം സ്വർണം വീട്ടിൽ നിന്നും എടുക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. നവംബർ 23നാണ് സംഭവം നടന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.