മുംബൈയിലെ സബർബൻ മലാഡിൽ 50 കാരനെ അജ്ഞാതൻ കുത്തിക്കൊന്നു - സുന്ദർ നടാർ
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മുംബൈയിലെ സബർബൻ മലാഡിൽ 50 കാരനെ അജ്ഞാതൻ കുത്തിക്കൊന്നു
മുംബൈ: മുംബൈയിലെ സബർബൻ മലാഡിൽ 50 കാരനെ അജ്ഞാതൻ കുത്തിക്കൊന്നു. സുന്ദർ നടാർ ആണ് മരിച്ചത്. മലാഡ് ലിങ്ക് റോഡിൽ വച്ചായിരുന്നു സംഭവം. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.