കേരളം

kerala

ETV Bharat / bharat

ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തില്‍ സം​ഘ​ര്‍ഷം; ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

കാെറോണ വൈ​റ​സി​നെ തു​ട​ര്‍​ന്ന് ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ര്‍​ഭം ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ ഒ​രു സ്കൂ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റായി സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് സം​ഘ​ര്‍​ഷത്തിന് കാരണമായത്.

Man killed in clash over setting up of quarantine centre  സൂരി  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​ര്‍
Man killed in clash over setting up of quarantine centre സൂരി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​ര്‍

By

Published : Apr 5, 2020, 10:45 AM IST

സൂരി:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍ഷം. സംഭവത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ര്‍​ഭം ജി​ല്ല​യി​ലെ താ​ലി​ബ്പു​ര്‍ ഗ്രാ​മ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലായിരുന്നു സംഭവം.

കാെറോണ വൈ​റ​സി​നെ തു​ട​ര്‍​ന്ന് ഗ്രാ​മ​ത്തി​ലെ ഒ​രു സ്കൂ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റാ​യി സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് സം​ഘ​ര്‍​ഷത്തിന് കാരണമായത്. ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ ഇ​തി​നെ അ​നു​കൂ​ലിച്ച്‌ രംഗത്തെത്തിയപ്പോള്‍ മറ്റൊരു വി​ഭാ​ഗം എ​തി​ര്‍​പ്പു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷം ഒത്ത് തീര്‍പ്പാക്കിയതായും പ്രദേശത്ത് പൊലീസിനെ വിന്യാസിച്ചതായും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details