മഹാരാഷ്‌ട്രയില്‍ യുവാവിനെ അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തി - മുംബൈ ക്രൈം ന്യൂസ്
നിര്‍മാണത്തിലിരിക്കുന്ന പാലത്തിനടിയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ രണ്ട് പേര്‍ കോണ്‍ക്രീറ്റ് കല്ല് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
![മഹാരാഷ്‌ട്രയില്‍ യുവാവിനെ അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തി Murders in Maharashtra Murders in india Crimes in india Crimes Against Humanity യുവാവിനെ അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തി മഹാരാഷ്‌ട്ര മുംബൈ മുംബൈ ക്രൈം ന്യൂസ് ക്രൈം ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9262119-649-9262119-1603289075256.jpg)
മുംബൈ: മഹാരാഷ്‌ട്രയില്‍ യുവാവിനെ അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തി. മുംബൈയിലെ ദിയോനര്‍ മേഖലയിലാണ് 25കാരനായ സാഹിദ് സുല്‍ഫിക്കര്‍ ഷെയ്‌ഖിനെ രണ്ട് അജ്ഞാതരായ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന പാലത്തിനടിയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ രണ്ട് പേര്‍ കോണ്‍ക്രീറ്റ് കല്ല് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്‍റെ സഹോദരന്‍റെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്‌മിയുടെ ഡ്രൈവറായി ജോലി നോക്കുകയാണ് യുവാവിന്‍റെ സഹോദരന്‍.