കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരില്‍ കാര്‍ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു - Jammu

റംമ്പാന്‍ ജില്ലയിലെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.

ജമ്മുകശ്‌മീരില്‍ കാര്‍ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു  Man killed as vehicle falls into deep gorge in J-K's Ramban  Jammu  Jammu-Srinagar national highway
ജമ്മുകശ്‌മീരില്‍ കാര്‍ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു

By

Published : Jun 24, 2020, 4:57 PM IST

ശ്രീനഗര്‍:ജമ്മുകശ്‌മീരില്‍ കാര്‍ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു. റംമ്പാന്‍ ജില്ലയിലെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ശ്രീനഗറിലേക്ക് പോവുകയായിരുന്ന ദിജിയാന സ്വദേശി കെഹര്‍ സിങാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹം വീണ്ടെടുത്തത്. ഇയാളുടെ പക്കലില്‍ നിന്നും ഇന്ത്യൻ സായുധ സേനയുടെ വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തി. പ്രാരംഭാന്വേഷണത്തില്‍ ദേശീയപാതയിലെ ടോള്‍ പ്ലാസകള്‍ കടക്കാനാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതെന്ന് കരുതുന്നതായി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ചൊവ്വാഴ്‌ച രാത്രി മദ്യം കൊണ്ടു പോവുകയായിരുന്ന മിനി ട്രക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദിംഗ്ദോളയില്‍ വെച്ചാണ് അപകടമുണ്ടാവുന്നത്. പരിക്കേറ്റ രാകേഷ് സിങ്, നാസിര്‍ അഹമ്മദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്നു ഇവര്‍.

For All Latest Updates

ABOUT THE AUTHOR

...view details