ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍ തദേപ്പള്ളിയില്‍ പ്രര്‍ഥനക്കിടെ 65 കാരന്‍ നദിയില്‍ ചാടിയതായി പൊലീസ് അറിയിച്ചു. മന്നെ ദുർഗ പ്രസാദ് എന്നായാളാണ് നദിയില്‍ ചാടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സഹോദരന്‍റെ കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥനയ്ക്കായി പോയതായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
പ്രര്‍ഥനക്കിടെ 65 കാരന്‍ കൃഷ്ണനദിയില്‍ ചാടി; തെരച്ചില്‍ പുരോഗമിക്കുന്നു - കൃഷ്ണനദിയില്‍ ആത്മഹത്യ
മന്നെ ദുർഗ പ്രസാദ് എന്നായാളാണ് നദിയില്‍ ചാടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രര്‍ഥനിക്കിടെ 65 കാരന്‍ കൃഷ്ണനദിയില്‍ ചാടി; തെരച്ചില്‍ പുരോഗമിക്കുന്നു
പ്രസാദിന്‍റെ മരുമകന്‍ സുഹീതിനോട് വീഡിയോ പകര്‍ത്താന്‍ പറഞ്ഞ ശേഷമാണ് ഇയാള്‍ നദിയിലേക്ക് ചാടിയത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുകയാണെന്നും കാണിച്ചുള്ള കത്തും ബന്ധുക്കള്‍ കണ്ടത്തിയിട്ടുണ്ട്. നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.