ഹൈദരാബാദ്: സെക്കന്തരാബാദിലെ മാലിന്യ കൂമ്പാരത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾ ശേഖരിക്കുന്നയാളാണെന്ന് സംശയിക്കുന്ന ഇയാൾ അവശിഷ്ടങ്ങൾ എടുക്കുന്ന സമയത്ത് സ്ഫോടനം ഉണ്ടാകുകയും പരിക്കേൽക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റി.
സെക്കന്തരാബാദിൽ മാലിന്യ കൂമ്പാരത്തിൽ സ്ഫോടനം; ഒരാൾക്ക് പരിക്കേറ്റു - ഒരാൾക്ക് പരിക്ക്
സ്ഫോടനത്തിൽ പരിക്കേറ്റയാളെ ഉസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റി.
സെക്കന്തരാബാദ് മാലിന്യ കൂമ്പാര സ്ഫോടനം; ഒരാൾക്ക് പരിക്കേറ്റു
നഗരത്തിലെ മൊണ്ട മാർക്കറ്റ് പ്രദേശത്തെ മുത്യലമ്മ ക്ഷേത്രത്തിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിൽ പുലർച്ചെയാണ് സംഭവം. പൊലീസും ബോംബ് നിർമാർജന സംഘവും സംഭവസ്ഥലം സന്ദർശിച്ചു. പെർഫ്യൂം അല്ലെങ്കിൽ പെയിന്‍റ് കണ്ടെയ്‌നർ മാലിന്യത്തിൽ വലിച്ചെറിഞ്ഞതു മൂലമുണ്ടായ രാസപ്രവർത്തനമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.