ഡല്‍ഹിയില്‍ 12 ലക്ഷം രൂപ മൂല്യമുള്ള യുഎസ് ഡോളറുമായി ഒരാൾ പിടിയില്‍ - ഇന്ദിര ഗാന്ധി വിമാനത്താവളം
ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് മുഹമ്മദ് വാസീമെന്നയാൾ പിടിയിലായത്
ന്യൂഡല്‍ഹി: 12 ലക്ഷം രൂപ മൂല്യമുള്ള യുഎസ് ഡോളറുമായി ഡല്‍ഹി വിമാനത്താവളത്തില്‍ ഒരാൾ പിടിയില്‍. ബാങ്കോങ്ങില്‍ നിന്നെത്തിയ യാത്രക്കാരനാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പിലാണ് ഇയാൾ ഡോളർ കടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലില്‍ രാവിലെ അഞ്ച് മണിയോടെ ആണ് മുഹമ്മദ് വസീമെന്നയാളുടെ ബാഗിനുള്ളില്‍ നിന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഡോളർ പിടിച്ചെടുത്തത്. 12 ലക്ഷം രൂപ മൂല്യമുള്ള 17,000 യുഎസ് ഡോളറാണ് വസീമിന്‍റെ ബാഗിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. ഇയാളെ കസ്റ്റംസ് അധികൃതർക്ക് കൈമാറി.