മുംബൈ: പാല്‍ഘർ ജില്ലയിലെ നള സോപാരയില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 22കാരനായ അയല്‍വാസി അറസ്റ്റില്‍. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു എന്ന് തുലിജ് പൊലീസ് സ്റ്റേഷൻ എസ്.ഐ നിതിൻ കോലി പറഞ്ഞു.
പാല്‍ഘറില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍ - maharashtra rape news
വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു എന്ന് തുലിജ് പൊലീസ് സ്റ്റേഷൻ എസ്.ഐ നിതിൻ കോലി പറഞ്ഞു.
പാല്‍ഘറില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍
പീഡനത്തില്‍ പരിക്കേറ്റ കുട്ടി തിരിച്ച് വീട്ടില്‍ എത്തി അമ്മയോട് സംഭവം അറിയിച്ചതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്. കുടുംബം നല്‍കിയ പരാതിയില്‍ പ്രതിക്ക് എതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 26 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.