മയക്കുമരുന്നുമായി ഒരാൾ കൊൽക്കത്തയിൽ പിടിയിൽ - Detective Department's narcotic cell
കൊൽക്കത്തയിൽ ഡോൺ ബോസ്‌കോ സ്‌കൂളിനടുത്തുള്ള ദർഗ റോഡിൽ നിന്നും എം. ഇസ്മായിൽ (30) എന്നയാളെയാണ് പിടികൂടിയത്.

മയക്കുമരുന്നുമായി ഒരാൾ കൊൽക്കത്തയിൽ പിടിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് 260 ഗ്രാം മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. പ്രാഥമിക പരിശോധനയിൽ ഹെറോയിൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തയിൽ ഡോൺ ബോസ്‌കോ സ്‌കൂളിനടുത്തുള്ള ദർഗ റോഡിൽ നിന്നും എം. ഇസ്മായിൽ (30) എന്നയാളെയാണ് പിടികൂടിയത്. ക്രൈം ജോയിന്‍റ് കമ്മിഷണർ മുരളീധർ ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.