അയൽവാസിയുടെ വീടിന് തീയിട്ടു; പ്രതി അറസ്റ്റില്‍ - ബബ്ലൂ അയരം സിംഗ്
മോട്ടോർ മെക്കാനിക്കായ ബബ്ലൂ അയരം സിംഗാണ് പിടിയിലായത്
മുംബൈ: അയൽവാസിയുടെ വീടിന് തീയിട്ടയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സബർബൻ മലാദിലെ ന്യൂ ഭാബ്രേക്കർ നഗറിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മോട്ടോർ മെക്കാനിക്കായ ബബ്ലൂ അയരം സിംഗാണ് പിടിയിലായത്. ബബ്ലൂ അയരം സിംഗ് അയൽവാസിയായ ജിതേന്ദ്ര കുമാർ ജയ്‌സ്വാളുമായി വഴക്കിലായിരുന്നു. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ബബ്ലൂ അയരം സിംഗ് അയല്‍വാസിയായ ജയ്‌സ്വാളിന്‍റെ വീടിന് പെട്രോൾ ഒഴിച്ച് തീ വെക്കുകയായിരുന്നു. സംഭവത്തില്‍ ജയ്‌സ്വാളിന്‍റെ കുടുംബത്തിലെ ഒരാൾക്ക് പൊള്ളലേറ്റു. ഐപിസി സെക്ഷന്‍ 307 പ്രകാരം സിംഗിനെതിരെ പൊലീസ് കേസെടുത്തു.