യുപിയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ - crime news
മോട്ടോര്‍ സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് ഉടമയായ രാംകരണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്
![യുപിയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍ Man held for rape bid on 4-year-old in UP UP's Hamirpur നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ഉത്തര്‍പ്രദേശ് ക്രൈം ന്യൂസ് ക്രൈം ന്യൂസ് crime news up crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9381499-765-9381499-1604147843830.jpg)
ലക്‌നൗ: യുപിയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഹാമിര്‍പൂരിലെ മോട്ടോര്‍ സൈക്കിള്‍ റിപ്പയര്‍ ഷോപ്പ് ഉടമയായ രാംകരണിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പറയുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് കോട്‌വാലി എസ്എച്ച്ഒ വിക്രം ജീത് സിങ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.