ലഖ്‌നൗ: സഹോദരിയെ കൊലപ്പെടുത്തി മറ്റ് കുടുംബാഗങ്ങളെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി പൊലീസ് പിടിയില്‍. ഗോണ്ട വികാസ് കോളനിയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം ഉണ്ടായത്. 30കാരനായ പങ്കജ് യാദവാണ് പിടിയിലായത്.
ഉത്തർപ്രദേശിൽ സഹോദരിയെ കൊലപ്പെടുത്തിയ 30കാരൻ പിടിയിൽ - ഗോണ്ട
കുടുംബത്തിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനാലും വിവാഹം കഴിക്കാൻ അനുവദിക്കാത്തതിനാലുമാണ് കൃത്യം ചെയ്‌തതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കുടുംബത്തിലെ മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കളിക്കാനെന്ന വ്യാജേന ടെറസില്‍ കൊണ്ടു പോകുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരിയെയും അമ്മയെയും കത്തികൊണ്ട് ഉപദ്രവിച്ചു. ശബ്ദം കേട്ടെത്തിയ അയൽവാസിയെ ആക്രമിച്ച് പ്രതി ഒളിവിൽ പോകുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹോദരി രഞ്ചു ആശുപത്രിയിൽ മരിച്ചു.
തന്നെ കുടുംബത്തില്‍ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് കൃത്യം നടത്തിയതെന്നും തന്നെ വിവാഹം കഴിക്കാൻ കുടുംബം അനുവദിച്ചില്ലെന്നും പ്രതി പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് എസ്‌പി പറഞ്ഞു. പ്രവൃത്തിയിൽ ഇയാൾക്ക് കുറ്റബോധമില്ലെന്നും സാമൂഹ്യ വിരുദ്ധതയുടെയും മാനസിക രോഗത്തിന്‍റെയും സൂചനയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.