കേരളം

kerala

ETV Bharat / bharat

കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാൾ അറസ്റ്റില്‍ - ഖയാല കൊലപാതകം

ഒക്‌ടോബര്‍ 25നായിരുന്നു ഡല്‍ഹി ഖയാല സ്വദേശിയായ ആണ്‍കുട്ടിയെ കാണാതായത്. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാൾ അറസ്റ്റില്‍

By

Published : Oct 27, 2019, 7:57 AM IST

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഖയാലയില്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തു. ഒക്‌ടോബര്‍ 25നായിരുന്നു കുട്ടിയെ കാണാതായത്. തുടര്‍ന്ന് സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിറ്റേദിവസം കഴുത്തില്‍ മുറിവേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രഘുബീര്‍ നഗറില്‍ താമസിക്കുന്ന ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബത്തോടുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details