കേരളം

kerala

ETV Bharat / bharat

പൊലീസായി ആൾമാറാട്ടം നടത്തിയയാളെ ജമ്മുകശ്മീരിൽ അറസ്റ്റ് ചെയ്തു - Man held for impersonating policeman in J-K's Doda

യൂണിഫോം പിടിച്ചെടുക്കുകയും സെക്ഷൻ 419 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Man held for impersonating policeman in J-K's Doda  പൊലീസായി ആൾമാറാട്ടം നടത്തിയയാളെ ജമ്മുകശ്മീരിൽ അറസ്റ്റ് ചെയ്തു
ജമ്മുകശ്മീർ

By

Published : Sep 16, 2020, 8:19 PM IST

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ കേസിൽ ജമ്മു കശ്മീർ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നഗരത്തിൽ പൊലീസ് യൂണിഫോം ധരിച്ച് നടന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിൽ ചേരാൻ ആഗ്രഹമുള്ളതിനെ തുടർന്നാണ് പൊലീസ് യൂണിഫോം ധരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്ക് ക്രിമിനൽ ചരിത്രമില്ലെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മനോജ് കുമാർ പറഞ്ഞു. യൂണിഫോം പിടിച്ചെടുക്കുകയും സെക്ഷൻ 419 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്നും കുമാർ കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details