യുവതിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രം ആവശ്യപ്പെട്ടു; പ്രതി പിടിയിൽ - പ്രതി പിടിയിൽ
നഗ്നചിത്രം നൽകിയില്ലെങ്കിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ന്യൂഡൽഹി: യുവതിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. സംഭവത്തിൽ ഡൽഹി സ്വദേശി ദീപക്കാണ് പിടിയിലായത്. യുവതിയുടെ നഗ്നചിത്രം നൽകുകയാണെങ്കിൽ ഒരു വെബ് സീരീസിൽ ജോലി നൽകാമെന്നായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. നഗ്നചിത്രം നൽകിയില്ലെങ്കിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇയാളുടെ നിരന്തര ശല്യത്തെത്തുടർന്ന് യുവതി സൈബർ സെല്ലിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.