പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തു; നാല്‍പ്പതുകാരന് ജീവപര്യന്തം തടവ് ശിക്ഷ - raping
2014 മുതൽ പിതാവ് തന്നെ പീഡിപ്പിക്കുകയാണെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു
റായ്‌പൂർ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത നാല്‍പ്പതുകാരന് ജീവപര്യന്തം തടവ് ശിക്ഷ. ഛത്തീസ്‌ഗഡ് കോടതിയാണ് 20,100 രൂപ പിഴയും ജീവപര്യന്തം തടവും വിധിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ജൂൺ മുപ്പതിനാണ് ദുർഗ് ജില്ലയിലെ പുൽഗാവ് പൊലീസ് സ്റ്റേഷനിൽ പതിനേഴുകാരി പരാതി നല്‍കിയത്. 2014 മുതൽ പിതാവ് തന്നെ പീഡിപ്പിക്കുകയാണെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു. 14 വയസുള്ള ഇളയ സഹോദരിയേയും പിതാവ് പീഡിപ്പിച്ചപ്പോഴാണ് കുട്ടികള്‍ അമ്മയോട് വിവരം തുറന്ന് പറഞ്ഞത്. രണ്ട് പെൺമക്കൾ നൽകിയ പരാതിയിൽ രണ്ട് പ്രത്യേക കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.