വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു - in Hyderabad
യുവാവിന് വൈദ്യുതാഘാതമേറ്റത് റോഡിലിട്ട ഇരുമ്പ് കമ്പിയില്‍ നിന്നും. പൊലീസ് കരാറുകാരനെതിരേ വധശ്രമത്തിന് കേസെടുത്തു.
ഹൈദരാബാദ്:ഹൈദരാബാദിലെ മാധാപൂരില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഫിറ്റ്നസ് ട്രെയ്നർ ആദം ജോർദാനാണ്(23) മരിച്ചത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയത്ത് വീട്ടിലേക്ക് പോകുന്നതിനിടെ റോഡിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയില്‍ ചവിട്ടിയപ്പോഴാണ് യുവാവിന് വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടപടികൾക്കായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റോഡില്‍ ഇരുമ്പ് കമ്പി കൊണ്ടിട്ട കരാറുകാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐ.പി.സി. 304 പ്രകാരം വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.