ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രതി കപിൽ ഗുജ്ജറിനെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഒരു മാസത്തിലേറെയായി നടക്കുന്ന ഷഹീന്‍ ബാഗില്‍ ഈ ആഴ്ച ഇത് രണ്ടാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധകര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്
ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല
പ്രതി കപിൽ ഗുജ്ജർ പൊലീസ് ബാരിക്കേഡുകൾക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചിൻമോയ് ബിസ്വാൾ അറിയിച്ചു. ഈ രാജ്യത്ത് ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും ഭരിക്കാന്‍ അവകാശമില്ലെന്ന് ഇയാള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. (ഹമരേ ദേശ് മേൻ സർഫ് ഹിന്ദുൻ കി ചലേഗി. ഔര്‍ കിസി കി നഹി ചാലേഗി)," വെടിയുതിര്‍ത്ത ശേഷം പൊലീസ് പിടികൂടിയപ്പോഴാണ് പ്രതി ഇത്തരത്തില്‍ ആക്രോശിച്ചത്.