പട്‌ന: വന്ദേ ഭാരത് മിഷന് കീഴിൽ അടുത്തിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 30 കാരനെ രണ്ടുദിവസത്തിനുശേഷം നിരീക്ഷണ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽഗഞ്ച് ജില്ലയിലെ വിക്കി എന്നയാളാണ് മരിച്ചത്. ജൂൺ മൂന്നിന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഇയാള്‍ ബോധ് ഗയയിലെ നിഗാമ മഠത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇവിടത്തെ മേൽക്കൂര തകർന്ന് വീണാണ് ഇയാൾ മരിച്ചതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു.
ബിഹാറിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു - Bodh Gaya news
ജിദ്ദയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബോധ് ഗയയിലെ നിഗാമ മഠത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇവിടത്തെ മേൽക്കൂര തകർന്ന് വീണാണ് ഇയാൾ മരിച്ചതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു
ഇയാൾ മാനസിക ക്ലേശത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്തതാവാം എന്നും പ്രാഥമിക അന്വേഷണത്തിൽ എസ്‌എസ്‌പി പറഞ്ഞു. സംഭവത്തിന് മുമ്പ് മരിച്ചയാളുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും വിക്കി വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങി വന്ന എല്ലാവരും വീട്ടിലേക്ക് പോകുന്നതിനുമുമ്പ് നിർബന്ധമായും ഏഴ് ദിവസത്തെ സ്ഥാപനപരമായ നിരീക്ഷണതിന് വിധേയമാക്കേണ്ടതുണ്ട്. മരിച്ചയാളുടെ കൊവിഡ് പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റീവ് ആണെന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.