മുംബൈ: ദക്ഷിണ മുംബൈയിലെ റേഡിയോ ക്ലബിൽ നീന്തൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 40കാരൻ മരിച്ചു. രാംചന്ദ്ര ഭുവനേശ്വർ എന്നയാളാണ് മരിച്ചത്. ജല ശുദ്ധീകരണ കമ്പനിയിലെ തൊഴിലാളിയായ ഭുവനേശ്വറിന് നീന്തൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മുംബൈയില്‍ നീന്തൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു - നീന്തൽ ടാങ്ക്
നീന്തൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ജല ശുദ്ധീകരണ കമ്പനിയിലെ തൊഴിലാളിയായ ഭുവനേശ്വിന് അപകടമുണ്ടായത്.
![മുംബൈയില്‍ നീന്തൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു Man electrocuted Radio Club Mumbai COVID-19 outbreak Coronavirus lockdown വൈദ്യുതഘാതമേറ്റ് മരിച്ചു നീന്തൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നീന്തൽ ടാങ്ക് മുംബൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7010147-146-7010147-1588296848955.jpg)
നീന്തൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വൈദ്യുതഘാതമേറ്റ് ഒരാൾ മരിച്ചു
വൈദ്യുത മോട്ടോറിന്‍റെ സഹായത്തോടെ ടാങ്കിൽ നിന്ന് വെള്ളം മാറ്റുമ്പോൾ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഭുവനേശ്വർ ടാങ്കിനുള്ളിൽ വെച്ച് തന്നെ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം ടാങ്കിൽ നിന്ന് പുറത്തെടുത്തത്. കൊളാബ പൊലീസ് സ്റ്റേഷനിൽ അപകട മരണത്തിന് കേസെടുത്തതായി അധികൃതർ അറിയിച്ചു.