ബെംഗളൂരു:കർണാടകയിലെ ബന്ദിപ്പൂർ റിസർവ് വനത്തിൽ നരഭോജി കടുവയെ പിടികൂടി. മുൾപടർപ്പിൽ ഒളിച്ചിരിക്കുകയായിരുന്ന കടുവയെ സോളിഗ ആദിവാസികളുടെ സഹായത്തോടെയാണ് പിടികൂടിയതെന്ന് സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സഞ്ജയ് മോഹൻ പറഞ്ഞു.
ബന്ദിപ്പൂർ റിസർവ് വനത്തിലെ നരഭോജി കടുവയെ പിടികൂടി
സോളിഗ ആദിവാസികളുടെ സഹായത്തോടെയാണ് പുലിയെ പിടികൂടിയത്
ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തിരച്ചിൽ നാല് ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടർന്ന് സോളിഗ ആദിവാസികളുടെ സഹായത്തോടെയാണ് പുലിയെ പിടികൂടിയത്.
അഞ്ച് കുങ്കി ആനകളും നാല് മൃഗ ഡോക്ടർമാരും ഉൾപ്പെടെ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. പ്രത്യേകം പരിശീലനം ലഭിച്ച അഞ്ച് ആനകളാണ് കടുവയെ കുടുക്കാൻ എത്തിയത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ഗോപാലസ്വാമി ബെട്ടയിലാണ് രണ്ട് മാസമായി കടുവ ഭീതി പരത്തിയത്.