ഹൈദരാബാദ്:മദ്യപാനത്തിന് ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് മൂന്നു പെണ്‍മക്കളെയും യുവാവ് കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡി ജില്ലയിലാണ് സംഭവം. 7 നും 10 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് കൊലപ്പെടുത്തിയത്. മൂന്നു പേരെയും തടാകത്തിലേക്ക് കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഇയാള്‍ മദ്യപിച്ച് പതിവായി ഭാര്യയുമായി വഴക്കിടറുണ്ടെന്ന് പൊലീസ് പറഞ്ഞു.
മദ്യപിക്കാന്‍ പണം കിട്ടിയില്ല; പിതാവ് മൂന്നു പെണ്‍മക്കളെയും കൊലപ്പെടുത്തി - latest hyderabad
മൂന്നു പേരെയും തടാകത്തിലേക്ക് കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു
മദ്യപാനത്തിന് ഭാര്യ പണം നല്‍കിയില്ല; മൂന്നു പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ തടാകത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവശേഷം ഒളിവിലായ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.