ജമ്മുകശ്മീരിൽ കൊവിഡ് സ്ഥിരീകരിച്ച 55കാരൻ മരിച്ചു - Baramulla
ഇതോടെ ജമ്മുകശ്മീരിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ബരാമുള്ള സ്വദേശിയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.
![ജമ്മുകശ്മീരിൽ കൊവിഡ് സ്ഥിരീകരിച്ച 55കാരൻ മരിച്ചു Man dies of COVID-19 in Kashmir ശ്രീനഗർ ജമ്മുകാശ്മീർ കൊവിഡ് 19 ബാരാമുള്ള സ്കിംസ് സൗറ മെഡിക്കൽ സൂപ്രണ്ട് ഫാറൂഖ് ജാൻ COVID-19 Baramulla Sher-i-Kashmir Institute of Medical Sciences (SKIMS) hospital](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7258127-489-7258127-1589869561081.jpg)
ജമ്മുകശ്മീരിൽ കൊവിഡ് സ്ഥിരീകരിച്ച 55കാരൻ മരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ കൊവിഡ് സ്ഥിരീകരിച്ച 55കാരൻ മരിച്ചു. ഇതോടെ ജമ്മുകശ്മീരിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ബരാമുള്ള സ്വദേശിയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്കെഐഎംഎസ്) ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് ഫാറൂഖ് ജാൻ പറഞ്ഞു. ക്യാൻസർ രോഗിയായ ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചതെന്ന് ഡോ. ഫാറൂഖ് ജാൻ പറഞ്ഞു.