കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ കൊവിഡ് ബാധിച്ച് 58 കാരൻ മരിച്ചു - Gautam Buddh Nagar

ജില്ലയിൽ വൈറസ് ബാധിച്ച് മരിച്ച 60 വയസ്സിന് താഴെയുള്ള ആദ്യത്തെ രോഗിയാണ് ഇയാള്‍

ലക്‌നൗ ഉത്തർപ്രദേശ് ഗൗതം ബുദ്ധ നഗർ കൊവിഡ് 19 ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് COVID-19 Gautam Buddh Nagar Man dies of COVID-19
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ കൊവിഡ് ബാധിച്ച് 58 കാരൻ മരിച്ചു

By

Published : May 30, 2020, 11:22 PM IST

ലക്‌നൗ:ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ കൊവിഡ് ബാധിച്ച് 58 കാരൻ മരിച്ചു. ജില്ലയിൽ വൈറസ് ബാധിച്ച് മരിച്ച 60 വയസ്സിന് താഴെയുള്ള ആദ്യത്തെ രോഗിയാണ് അദ്ദേഹം. നോയിഡ സ്വദേശിയായ ഇദ്ദേഹത്തെ ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) ഐസിയുവിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പ്രവേശിപ്പിച്ചത്. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം ഉള്ള അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നുവെന്ന് ജിഐഎംഎസ് ഡയറക്ടർ ഡോ. ബ്രിഗ് രാകേഷ് ഗുപ്ത പറഞ്ഞു. പിന്നീട് വെന്‍റിലേറ്റിൽ പ്രവേശിപ്പിച്ച അദ്ദേഹം മെയ് 30 ഉച്ചകഴിഞ്ഞ് 3.50 ന് മരിച്ചു. ഇതോടെ ജില്ലയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.

ABOUT THE AUTHOR

...view details