കേരളം

kerala

ETV Bharat / bharat

കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച രോഗി മരിച്ചു - പകർച്ചവ്യാധി നിയമപ്രകാരം

ഡല്‍ഹിയിലെ ജോലിക്കാരനായിരുന്ന 44കാരനാണ് മരിച്ചത്. ഗാസിയാബാദില്‍ നിന്നും രക്ഷപ്പെട്ട ഇയാളെ ബറേലിയില്‍ വെച്ചാണ് പൊലീസ് പിടികൂടുന്നത്

COVID-19 in Bareilly Man dies of COVID-19 പകർച്ചവ്യാധി നിയമപ്രകാരം കൊവിഡ് രോഗി ബറേലിയിൽ *
Died

By

Published : Jun 10, 2020, 1:05 PM IST

ലക്‌നൗ: കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച രോഗി മരിച്ചു. യു.പി സ്വദേശിയാണ് വിവിധ ആശുപത്രികളിലെ ചികിത്സക്ക് ശേഷം മരണത്തിന് കീഴടങ്ങിയത്. ഡല്‍ഹിയില്‍ തയ്യല്‍ ജോലിക്കാരനായിരുന്ന ഇയാള്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആശുപത്രിയിലെത്തുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും രക്ഷപ്പെട്ട് ബറേലിയിലെത്തി. ഇതോടെ ഇയാള്‍ക്കെതിരെ പൊലീസ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തു.

ബറേലിയില്‍ വെച്ച് ഇയാളെ പൊലീസ് പിടികൂടി വീണ്ടും ആശുപത്രിയിലാക്കി. പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലിരിക്കെയാണ് രോഗി മരിക്കുന്നത്.

ABOUT THE AUTHOR

...view details