ഭോപ്പാൽ:മധ്യപ്രദേശിലെ സിങ്പൂർ പൊലീസ് സ്റ്റേഷനിൽ 45 വയസുകാരൻ വെടിയേറ്റ് മരിച്ചു. വെടിയേറ്റ് പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു,
മോഷണക്കേസിൽ അറസ്റ്റിലായ രാജപതി കുശ്വാഹയെയാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നാണ് പ്രതിക്ക് വെടിയേറ്റത്. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.