വാക്ക് തർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു - gun accident
പൊലീസ് ഉദ്യോഗസ്ഥനും അയൽക്കാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് പൊലീസുകാരൻ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരിക്കേറ്റു
![വാക്ക് തർക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു Delhi Police northeast Delhi police constable പൊലീസ് ഉദ്യോഗസ്ഥനും അയൽക്കാരും വടക്കുകിഴക്കൻ ഡൽഹി സീലാംപൂർ പൊലീസ് സ്റ്റേഷൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റു പൊലീസ് കോൺസ്റ്റബിൾ തോക്ക് gun accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7077056-1020-7077056-1588701253046.jpg)
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളിന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. പൊലീസുകാരനും സഹോദരനുമുൾപ്പടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്ക് പൊലീസ് ഉദ്യോഗസ്ഥനും അയൽക്കാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ഇയാൾ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ സുരാജ് (27) കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സീലാംപൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജീവാണ് അയൽവാസികൾക്ക് നേരെ വെടിയുതിർത്തത്. രാജീവ്, ഇയാളുടെ സഹോദരന്‍, ഇവരുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.